ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പ്രവാസികള്‍

ജിദ്ദ: നാട്ടിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ജിദ്ദയിലെ മലയാളികള്‍ സംഘടന രൂപീകരിച്ചു. കാരുണ്യ ക്യാന്‍സര്‍ സഹായ സമിതി എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്.

വാണിയമ്പലം, ചെറുകോട്, എറിയാട്, നടുവത്ത്, അഞ്ചച്ചവടി, കാട്ടുമുണ്ട, പൂങ്ങോട്, തിരുവാലി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസിമലയാളികള്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.

വണ്ടൂര്‍ കേന്ദ്രമാക്കി കാസര്‍ രോഗികള്‍ക്കിടയില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന റിട്ടയേഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. അബ്ദുള്‍കരീമുമായി സഹകരിച്ചാവും സംഘടനയുടെ പ്രവര്‍ത്തനം.

ജിദ്ദയില്‍ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന കാരുണ്യയുടെ ആദ്യ ജനറല്‍ ബോഡി യോഗം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജിദ്ദാ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ വി.പി.മുഹമ്മദലി അഡ്വ.വണ്ടൂര്‍ അബൂബക്കറിന് നല്‍കി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+