ബഹറിനിലെ മലയാളികളുടെ സ്നേഹത്തില്‍ ....
തിരുവനന്തപുരം: ഓര്‍മ്മ നഷ്ടപ്പെട്ട ചെല്ലപ്പന്‍ അന്‍സാരി ഏഴുകടലും കടന്ന് ജന്മനാട്ടില്‍ തിരിച്ചെത്തി. ആരോടാണ് നന്ദി പറയേണ്ടത് എന്ന കാര്യത്തില്‍ തക്കലയിലെ ചെല്ലപ്പന്‍ അന്‍സാരിയുടെ കുടുംബക്കാര്‍ക്ക് സംശയമില്ല. ബഹറിനെ മലയാളികളോട് തന്നെ.
54 കാരനായ ചെല്ലപ്പന്‍ അന്‍സാരി കഴിഞ്ഞ ആറ് വര്‍ഷമായി ബഹറിനില്‍ ജോലിചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഒരു അപകടത്തില്‍ പെട്ട് അന്‍സാരിയ്ക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. ഗള്‍ഫില്‍ ഒറ്റയ്ക്ക് ജീവിച്ചു പോന്നിരുന്ന അന്‍സാരിയുടെ വീടും നാടും ആര്‍ക്കും അറിയില്ല.
അന്‍സാരിയുടെ രക്ഷയ്ക്ക് ആദ്യം കടന്നുവന്നത് ബഹറിനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷനാണ്. അവര്‍ അന്‍സാരിയുടെ ചിത്രം ഒരു പ്രധാന മലയാള പത്രത്തില്‍ വാര്‍ത്തയടക്കം പ്രസിദ്ധീകരിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തക്കലയില്‍ നിന്നും ബന്ധുക്കളുടെ മറുപടി വന്നു. ഇതിനിടയില്‍ ഗള്‍ഫിലെ നിരവധി സംഘടനകള്‍ അന്‍സാരിയ്ക്ക് സഹായങ്ങളുമായി മുന്നോട്ട് വന്നു. മലയാളി സംഘടനകള്‍, ഇന്ത്യന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഇസ്ലാമിക സംഘടനകള്‍ എന്നിവരുടെ ഭാഗത്തുനിന്നും ധനസഹായങ്ങള്‍ ലഭിച്ചു.
ഇന്ത്യന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് അന്‍സാരിയ്ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നല്കിയത്. എന്നാല്‍ അന്‍സാരിയെ ആര് നാട്ടില്‍ കൊണ്ടുപോകും എന്നതും പ്രശ്നമായി. അപ്പോഴാണ് ബഹറിന്‍ സെയില്‍സ് മാനേജരായി ജോലിചെയ്യുന്ന നിസ്സാര്‍ ആ ദൗത്യവുമേറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. തിരുവനന്തപുരത്തേക്ക് മടങ്ങുന്ന നിസ്സാര്‍ കൂടെ അന്‍സാരിയെയും കൂട്ടി.
തക്കലയിലുള്ള വീട്ടുകാരുടെ കയ്യിലേക്ക് ഓര്‍മ്മ നഷ്ടപ്പെട്ട അന്‍സാരി തിരിച്ചെത്തുമ്പോള്‍ ഹൃദയം നഷ്ടപ്പെടാത്ത കുറെ മനസ്സുകളുടെ സുകൃതമാണ് അതിന് പിന്നിലെന്നറിയുക.












Click it and Unblock the Notifications