ഒമാനില്‍ പൊതുമാപ്പിന്റെ കാലാവധി നീട്ടി
മസ്കറ്റ് : അനധികൃതമായി ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പു നല്കാനുള്ള കാലാവധി ഒക്ടോബര്‍ വരെ നീട്ടിയതായി ഒമാനിലെ സാമൂഹ്യകാര്യ-തൊഴില്‍മന്ത്രി ഷേഖ് അമോര്‍ ബിന്‍ ഷുവൈന്‍ അല്‍ ഹോസ്നി അറിയിച്ചു. ഇതുവരെ പൊതുമാപ്പിന്റെ സൗകര്യമുപയോഗിച്ച് 12,000 പേര്‍ ഒമാന്‍ വിട്ടതായും അദ്ദേഹം അറിയിച്ചു.
2001 ഏപ്രില്‍ 21മുതലാണ് അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നല്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിനു ശേഷം ഇതാദ്യമായാണ് ഔദ്യോഗികമായി പൊതുമാപ്പ് കാലാവധി നീട്ടുന്നതായി പ്രഖ്യാപിച്ചത്.
ഇതുവരെ അനധികൃതമായി താമസിച്ചുവരികയായിരുന്ന 5,500 ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്കി പറഞ്ഞയച്ചതായി അംബാസഡറുടെ ചുമതലയുള്ള അബ്ദുള്‍ ഖാലിഖ് പറഞ്ഞു. പൊതുമാപ്പിന്റെ കാലാവധി നീട്ടിയതുവഴി 3000 ഇന്ത്യക്കാരെ കൂടി നാട്ടിലേക്ക് പറഞ്ഞയക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications