കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരിയില്‍ എന്‍ആര്‍ഐ ലിങ്ക് സോണ്‍

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: വിമാനത്താവളത്തിലിറങ്ങുന്ന വിദേശമലയാളികള്‍ക്കാവശ്യമായ സഹായങ്ങള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്ന എന്‍ആര്‍ഐ ലിങ്ക് സോണ്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇത്തരം ലിങ്ക് സോണുകള്‍ തിരുവനന്തപുരം, കോഴിക്കോട്, മുംബൈ വിമാനത്താവളങ്ങളില്‍ കൂടി നിലവില്‍വരുമെന്ന് ലിങ്ക് സോണ്‍ ഉദ്ഘടാനം ചെയ്ത പ്രവാസികാര്യമന്ത്രി എം.എം.ഹസ്സന്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് റിസപ്ഷന്‍, വാടക കാര്‍, വൈദ്യസഹായം, ടിക്കറ്റ് സംബന്ധിച്ച കാര്യങ്ങള്‍, കാര്‍ഗോ ക്ലിയറന്‍സ്, നിയമപരമായ സേവനം തുടങ്ങിയവ ഈ സെന്ററുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ ലിങ്ക്സോണ്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിദേശ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഇതിനായി അടുത്തയാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനക്കൂലി കുറയ്ക്കണെന്നും സംഘം ആവശ്യപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X