'പ്രവാസി സഹകരണബാങ്ക് സ്ഥാപിക്കണം'
കൊച്ചി: പ്രവാസി സഹകരണബാങ്ക് സ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഗമം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവാസിക്ഷേമമന്ത്രി എംഎം ഹസ്സന് ആഗസ്ത് ഒന്ന് ബുധനാഴ്ച നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കായി ഒരു ക്ഷേമഫണ്ടും പെന്‍ഷന്‍ ഫണ്ടും രൂപീകരിക്കണമെന്നും പ്രവാസി സംഗമം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് ചേരുന്നതിന് ഗള്‍ഫ് മലയാളികള്‍ക്കായി വയസിളവ് പ്രഖ്യാപിക്കണമെന്നും വിദ്യാഭ്യാസത്തിനായി സംവരണം ഏര്‍പ്പെടുത്തണമെന്നതുമാണ് മറ്റ് ആവശ്യങ്ങള്‍.
സംഗമത്തിന്റെ യോഗം മന്ത്രി ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. സംഗമം സംസ്ഥാന പ്രസിഡന്റ് ടി.പി.ആന്റണി സ്വാഗതമാശംസിച്ചു.












Click it and Unblock the Notifications