Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത്: രേഖകളില്ലാത്തതിനാല്‍ അപേക്ഷ നിരസിച്ചു

ദില്ലി: ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അപേക്ഷകളില്‍ ചിലതിന് ഔദ്യോഗിക കാരണങ്ങളാലാണ് അനുമതി കിട്ടാതെ പോയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഒമര്‍ അബ്ദുള്ള ലോക്സഭയെ അറിയിച്ചു.

എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ നിന്നുള്ള 1,02,211 അപേക്ഷകള്‍ക്ക് യുഎന്‍ നഷ്ടപരിഹാര കമ്മിഷന്‍ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയിട്ടുണ്ടെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു.

ഈ അപേക്ഷകളില്‍ 18,219 ഉം കേരളത്തില്‍ നിന്നുള്ളവയാണ്. ബി വിഭാഗത്തില്‍ 183 അപേക്ഷകള്‍ക്ക് അനുമതി ലഭിച്ചു. ഇവയില്‍ 62 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്. സി വിഭാഗത്തില്‍ 38,901 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. ഇവയില്‍ 8,325 അപേക്ഷകള്‍ കേരളത്തില്‍ നിന്നുള്ളതാണ്. ഡി വിഭാഗത്തില്‍ 464 അപേക്ഷകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇവയില്‍ കേരളത്തില്‍ നിന്നുള്ളത് 167 അപേക്ഷകളാണ്.

എ വിഭാഗത്തില്‍ 397ഉം ബി വിഭാഗത്തില്‍ ഒന്നും സിവിഭാഗത്തില്‍ 326ഉം ഡി വിഭാഗത്തില്‍ ഏഴും അപേക്ഷകള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

നഷ്ടപരിഹാരത്തിന് അനുമതി ലഭിക്കാത്ത അപേക്ഷകരുടെ പേരുകള്‍ സിന്റിക്കേറ്റ് ബാങ്ക് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ അപേക്ഷകളെല്ലാം മതിയായ രേഖകളില്ലാത്തതു കൊണ്ടാണ് അനുമതി കിട്ടാതെ തള്ളപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+