ഫൊക്കാനോ കണ്വെന്ഷന് കൊച്ചിയില്‍
കൊച്ചി: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ ( ഫെഡറേഷന് ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക)അന്താരാഷ്ട്ര സമ്മേളനം കൊച്ചിയില്‍ നടക്കും. ആഗസ്ത് 10 വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുക. ആഗസ്ത് 12 ഞായറാഴ്ച സമാപിക്കും.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം ഇതാദ്യമായാണ് വടക്കന്‍ അമേരിക്കയ്ക്കു പുറത്തു നടത്തുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. എം. അനിരുദ്ധന് ആഗസ്ത് ഒമ്പത് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 600 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ- ആരോഗ്യ മേഖലകളുടെ വികസനത്തില്‍ സജീവമായി ഫൊക്കാനയും പങ്കെടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഗ്രാമസംഗമം, നഗരസംഗമം എന്നീ പദ്ധതികളിലൂടെ വിദേശമലയാളികള്‍ അവരുടെ ജന്മനാട്ടിലെ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ സംഭാവനചെയ്യും. സംസ്ഥാനത്തിന്റെ ഉള്‍നാടുകളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക രോഗനിര്‍ണ്ണയ ഉപകരണങ്ങളും ഫൊക്കാന നല്‍കും. അമേരിക്കയിലെ സന്നദ്ധസംഘടനയായ മെഡ് സെന്ററുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. പക്ഷെ ഈ പദ്ധതികളുടെയെല്ലാം വിജയം സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തെ ആശ്രയിച്ചായിരിക്കുമെന്നും ഡോ. അനിരുദ്ധന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications