കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവഗണന: പ്രവാസികള്‍ പ്രക്ഷോഭത്തിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പ്രവാസി മലയാളി കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്.

പ്രവാസി മലയാളി കൗണ്‍സില്‍ സര്‍ക്കാരിന് നല്‍കിയ 51 ഇന അവകാശപത്രികയിലെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും മുന്‍ വിദേശ മലയാളികളുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആഗസ്ത് 13 തിങ്കളാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലും കേരളത്തിലെ എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തും.കൗണ്‍സില്‍ ഭാരവാഹികള്‍ ആഗസ്ത് 11 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

അവകാശപത്രികയിലെ ഒന്നാമത്തെ ഇനമായ പുനരധിവാസവുമായി ബന്ധപ്പെട്ട യാതൊന്നും സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലോ ബജറ്റിലോ ഇല്ലാത്തതില്‍ കൗണ്‍സില്‍ ഉല്‍കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ആഗസ്ത് 20, 21 തീയതികളില്‍ കൊച്ചിയില്‍ നടത്തുന്ന പ്രവാസി സംഗമത്തില്‍ വിദേശത്തുള്ള സംഘടനകളെ മാത്രം പങ്കെടുപ്പിക്കുവാന്‍ ഉള്ള തീരുമാനം അംഗീകരിക്കാനാവില്ല. വിദേശത്തു നിന്നും തിരിച്ചെത്തിയ12 ലക്ഷത്തോളം വരുന്ന മലയാളികളെയും അവരുടെ കുടുംബാംഗങ്ങളെയും അവഗണിക്കുന്ന നയത്തില്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ കൗണ്‍സില്‍ പ്രസിഡന്റ് കോശി ജോസഫ് ഉദ്ഘാടനം ചെയ്യും.

1999 ആഗസ്ത് 15ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളുമായി പ്രവാസി മലയാളി കൗണ്‍സില്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായിരുന്നു.കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാക്കണമെന്നും യൂസേഴ്സ്ഫീയില്‍ ഇളവ് വരുത്തണമെന്നുമാവശ്യപ്പെട്ടും പ്രവാസി മലയാളി കൗണ്‍സില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X