പ്രവാസികള്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസി മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
ആഗസ്ത് 13 തിങ്കളാഴ്ച നടന്ന ധര്‍ണ കൗണ്‍സില്‍ പ്രസിഡന്റ് കോശി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രവാസി കൗണ്‍സില്‍ മാര്‍ച്ച് ഏഴിന് സര്‍ക്കാരിന് നല്‍കിയ 51 ഇന അവകാശപത്രികയിലെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും മുന്‍ വിദേശ മലയാളികളുടെ പുനരധിവാസ നടപടികളും ഉടനെ ആരംഭിക്കണമെന്നും കോശി ജോസഫ് ആവശ്യപ്പെട്ടു.
പുനരധിവാസം ഉള്‍പ്പടെയുള്ള ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications