യുഎഇയില്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
ദുബായ്: യുഎഇയില്‍ ഇന്ത്യക്കാര്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ദുബായില്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ അംബാസഡര്‍ കെ.സി. സിംഹ് ഇന്ത്യന്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് അബുദാബി ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്തു. കുട്ടികള്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചു. പിന്നീട് ഇന്ത്യന്‍ സോഷ്യല്‍ സെന്റില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പതാക ഉയര്‍ത്തി. അല്‍ഐന്‍, ദുബായ്, ദുബായ്, ഫ്യുജിറാ, റാസല്‍ഖൈമ, കാല്‍ബ, ഷാര്‍ജ, ഉംഅല്‍കുവൈന്‍ എന്നിവിടങ്ങളിലെയും ഇന്ത്യന്‍ അസോസിഷനുകള്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു.
അബുദാബിയിലെയും അല്‍ഐനിലേയും ഇന്ത്യന്‍ സോഷ്യല്‍ സെന്ററുകളില്‍ വൈകുന്നേരം സാംസ്കാരിക പരിപാടികള്‍ നടന്നു. ദുബായില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അശോക് മുഖര്‍ജി പ്രസംഗിച്ചു. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റുമതി 11,960 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications