Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോളി മലയാളി സമ്മേളനം 20ന് തുടങ്ങും

കൊച്ചി: പ്രവാസി ക്ഷേമ വകുപ്പ് നടത്തുന്ന ആഗോള മലയാളി സമ്മേളനം ആഗസ്ത് 20 തിങ്കളാഴ്ച തുടങ്ങും. രണ്ടു ദിവസം സമ്മേളനം നീണ്ടുനില്‍ക്കും.

എറണാകുളം മരട് കുണ്ടന്നൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി എ.കെ.ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശഇന്ത്യക്കാര്‍ക്കായുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഡോ.എല്‍.എം.സിംഗ്വി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി മലയാളികളായ ഡോ.വിനോദ് തോമസ്, ജാവേദ് ഹസന്‍, മുഹമ്മദലി, യൂസഫലി, ഡോ.റജി മേനോന്‍, അബ്ദുള്‍ വഹാബ്, ജോര്‍ജ് എബ്രഹാം എന്നിവരെ ആദരിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് പ്രവാസി ക്ഷേമ സമ്മേളനം ആരംഭിക്കും. സമ്മേനം പ്രവാസിക്ഷേമമന്ത്രി എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. 2.30ന് ആരംഭിക്കുന്ന വ്യവസായം-വിവരസാങ്കേതികവിദ്യാ ചര്‍ച്ചാ സമ്മേളനം വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 4.30ന് നടക്കുന്ന വിനോദസഞ്ചാര സമ്മേളനം വിനോദസഞ്ചാരമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങളെ കുറിച്ച് നടക്കുന്ന ചര്‍ച്ചാ സമ്മേളനം മന്ത്രി ടി.എം.ജേക്കബ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ചര്‍ച്ച മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനം സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ മുഖ്യപ്രഭാഷണം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+