ആല്‍ബര്‍ട്ട് ജെ പുല്ലുവിളയ്ക്ക് അവാര്‍ഡ്
തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കേരളാസഹൃദയവേദി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ആല്‍ബര്‍ട്ട് ജെ പുല്ലുവിളയ്ക്ക്. കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്റെ (കല) പ്രസിഡന്റാണ് ആല്‍ബര്‍ട്ട് ജെ പുല്ലുവിള.
സഹൃദയവേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് അറിയിച്ചതാണ് ഇക്കാര്യം. തലേക്കുന്നില്‍ ബഷീര്‍, ഷാജി എന്‍ കരുണ്‍, കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ആല്‍ബര്‍ട്ട് ജെ പുല്ലുവിളയെ തിരഞ്ഞെടുത്തത്.
10,000 രൂപയും പ്രത്യേക പുരസ്കാരവും ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡ്. സപ്തംബര്‍ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications