കുവൈത്ത് നഷ്ടപരിഹാരം: അപേക്ഷിക്കാനായേക്കും
തിരുവനന്തപുരം: കുവൈത്ത് നഷ്ടപരിഹാരത്തിന് വീണ്ടും അപേക്ഷിക്കാന്‍ അനുവാദം നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി ജസ്വന്ത്സിംഹ് അറിയിച്ചു.
ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരേണ്ടിവന്ന മലയാളികളില്‍ പലരും നഷ്ടപരിഹാരത്തിന് അപേക്ഷ നല്കിയിരുന്നില്ല. യഥാസമയം അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്കണമെന്ന് ഈയിടെ സംസ്ഥാന പ്രവാസികാര്യമന്ത്രി എം.എം.ഹസ്സന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി അയച്ച കത്തിലാണ് ഇക്കാര്യം ജസ്വന്ത്സിംഹ് വെളിപ്പെടുത്തിയത്. ഐക്യരാഷ്ട്രസമിതിയുടെ നഷ്ടപരിഹാര കമ്മിഷനുമായി ചര്‍ച്ച നടത്തിവരികയാണ്. സമിതിയുടെ തീരുമാനം അറിയിച്ചുകഴിഞ്ഞാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
പ്രശ്നം സംബന്ധിച്ച് എം.എം.ഹസ്സന്‍ ജസ്വന്ത്സിംഹിന് നേരത്തെ കത്തയച്ചിരുന്നു.












Click it and Unblock the Notifications