പരിയാരത്ത് പ്രവാസി ഡന്റല്‍ കോളേജ്
കണ്ണൂര്‍: പ്രവാസി മലയാളികളുടെ സഹകരണത്തോടെ പരിയാരത്ത് ഡന്റല്‍ കോളേജ് തുടങ്ങുന്നു. രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ കീഴില്‍ രൂപീകൃതമായ നോര്‍ത്ത് മലബാര്‍ ട്രസ്റ് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിആണ് ഡന്റല്‍ കോളേജ് ആരംഭിക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളേജിനടുത്തായി ട്രസ്റ് 25 ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. ഭാവിയില്‍ നഴ്സിംഗ് കോളേജും എഞ്ചിനീയറിംഗും തുടങ്ങാനുദ്ദേശിച്ചാണ് കൂടുതല്‍ സ്ഥലം വാങ്ങിയിട്ടുള്ളത്.
യുഎഇയില്‍ ജോലിചെയ്യുന്ന ഉത്തരമലബാറുകാരായ വ്യവസായികളും ഡോക്ടര്‍മാരും അഭിഭാഷകരും ഉള്‍പ്പെട്ടതാണ് ഈ ട്രസ്റ്. 100 കോടിയാണ് ട്രസ്റിന്റെ മൂലധനം.
സംസ്ഥാനസര്‍ക്കാരിന്റെയും ഡന്റല്‍ കൗണ്‍സിലിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ലഭിച്ചാല്‍ അടുത്ത ജൂണില്‍ പ്രവേശനം തുടങ്ങും.












Click it and Unblock the Notifications