കൊച്ചി-കുവൈറ്റ് കപ്പല്‍ സര്‍വീസ് വേണം
തിരുവനന്തപുരം: കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് കപ്പല്‍ സര്‍വീസ് വേണമെന്ന് ഗള്‍ഫ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (ജിഎംഡബ്ല്യുഎ).
വിമാനക്കമ്പനികള്‍ ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്യുന്നതൊഴിവാക്കാന്‍ ഇത് അത്യാവശ്യമാണെന്ന് സപ്തംബര്‍ എട്ട് ശനിയാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയെ സന്ദര്‍ശിച്ച സംഘം ചൂണ്ടിക്കാട്ടി. ദുബായ്-കൊച്ചി കപ്പല്‍ സര്‍വീസ് വിദേശ മലയാളികള്‍ക്ക് ഗുണകരമായെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കുവൈറ്റ് എയര്‍വേസ് കുവൈറ്റില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്ക് 285 ദിനാര്‍ മാത്രം ഈടാക്കുമ്പോള്‍ ഇതിന്റെ പകുതി ദൂരം മാത്രമുള്ള കുവൈറ്റ് കൊച്ചി യാത്രയ്ക്ക് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഈടാക്കുന്നത് 240 ദിനാറാണെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബി വരിക്കാടിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.
മുംബൈയില്‍ നിന്നും കുവൈറ്റിലേക്കുള്ള യാത്രാനിരക്കായി ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും 195 ദിനാര്‍ ഈടാക്കുന്നുണ്ട്. പാകിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നും കുവൈറ്റിലേക്കുള്ള വിമാനയാത്രാ നിരക്കും ഇന്ത്യന്‍ സെക്ടറിലെ യാത്രാനിരക്കിനേക്കാള്‍ കുറവാണെന്നും നിവേദനത്തില്‍ പറയുന്നു.












Click it and Unblock the Notifications