കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് എന്‍ആര്‍ഐ ആശുപത്രി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: വിദേശമലയാളികള്‍ ചേര്‍ന്ന് കോഴിക്കോട് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിച്ചു. 30 വിദേശമലയാളികളാണ് പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയ്ക്ക് വേണ്ടി നിക്ഷേപം നടത്തുന്നത്.

അന്യസംസ്ഥാനങ്ങളിലും വിദേശത്തും പ്രവര്‍ത്തിച്ച 25 ഡോക്ടര്‍മാര്‍ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കും. മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് എന്ന് പേരിട്ടിരിക്കുന്ന ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളുണ്ടാവുമെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

15 വിഭാഗങ്ങളിലായി 300 ബെഡുകളാണ് ആശുപത്രിയിലുള്ളത്. സപ്തംബര്‍ 28 വെള്ളിയാഴ്ച പ്രവര്‍ത്തനസജ്ജമായ ആശുപത്രിയുടെ വികസനം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ആസാദ് മൂപ്പന്‍ അറിയിച്ചു.

ആശുപത്രിയുടെ വികസനം പൂര്‍ണായാല്‍ 500 ബെഡുകളുണ്ടാവും. 75 കോടിയാണ് വികസനത്തിനായി നിക്ഷേപിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബെഡുകളുള്ള തീവ്രപരിചരണവിഭാഗമായിരിക്കും ഹോസ്പിറ്റലിലുണ്ടാവുന്നത്.

ഡോ.അബ്ദുള്ള ചെരായക്കത്ത് (സൗദി), ഡോ.ബിജോയ് എന്‍.എബ്രഹാം (മിഡില്‍ സൗത്ത്, ബ്രിട്ടന്‍), ഡോ.രാജന്‍ (സിഎംസി, വെല്ലൂര്‍), ഡോ.എന്‍.കെ.ഗീത (വെല്ലൂര്‍), ഡോ.അജിത് മാത്യു (ബ്രിട്ടന്‍), ബി.സി.റോയ് അവാര്‍ഡ് ജേതാവായ ഡോ.എബ്രഹാം തോമസ് (സിഎംസി, ലുധിയാന) എന്നിവര്‍ പുറംനാടുകളില്‍ പ്രവര്‍ത്തിച്ച ശേഷം തിരിച്ചെത്തുന്ന ഡോക്ടര്‍മാരില്‍ ഉള്‍പ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X