ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി ഒട്ടേറെ പദ്ധതികള്‍
ദില്ലി: പ്രവാസി മലയാളികളുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് രൂപമിടുന്നുണ്ടെന്ന് പ്രവാസി കാര്യവകുപ്പു മന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു.
കേരളത്തില്‍ ഐഐടി നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുകയാണ് ഇതിലൊന്ന്. കഴിഞ്ഞ മാസം നടന്ന സമവായത്തിലാണ് ഇത്തരമൊരു വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുന്ന കാര്യം തീരുമാനമായത്. ഇതില്‍ 11 ഗള്‍ഫ് മലയാളി വ്യവസായ സംരംഭകര്‍ ഒരു കോടി വീതം തുടക്കത്തില്‍ നിക്ഷേപിക്കും. സര്‍ക്കാരും പണം നിക്ഷേപിക്കുന്നുണ്ട്.
കേരളത്തിലെ മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് ഗള്‍ഫില്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദകോഴ്സുകള്‍ ഗള്‍ഫ് നാടുകളില്‍ ആരംഭിക്കാനും നടപടിയെടുക്കും. ഗള്‍ഫില്‍ മലയാളി സംഘടനകളും വ്യക്തികളും ആരംഭിക്കുന്ന കോളേജുകളില്‍ കോഴ്സുകളും നല്‍കും. ഇതിനായി കേരള-കാലിക്കറ്റ് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യും. മഹാത്മഗാന്ധിക്ക് നിലവില്‍ ഈ നിയമമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനു പുറമെ ഗള്‍ഫ് മലയാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുന്നു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രവാസി വകുപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഗള്‍ഫ് മലയാളികളുടെ വിഹിതം അഞ്ചു വര്‍ഷം നിക്ഷേപിച്ച് അതില്‍ നിശ്ചിത തുക പെന്‍ഷനായി നല്‍കാനാണ് പദ്ധതി. ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കു വേണ്ടി നോര്‍ക്കയുടെ നേതൃത്വത്തില്‍ പുനരധിവാസ പദ്ധതികളും ആവിഷ്കരിക്കും.












Click it and Unblock the Notifications