ആലുക്കാസിന്റെ സമൂഹവിവാഹം
ദുബായ്: ആലുക്കാസ് ജ്വല്ലറി ഗള്‍ഫിലെ മലയാളികള്‍ക്കായി സമൂഹ വിവാഹമൊരുക്കുന്നു. 2002 നുവരി രണ്ടാം വാരത്തില്‍ കൊച്ചിയില്‍ വെച്ചാണ് മംഗല്യമേള.
തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ വരന്മാരെ കണ്ടെത്താന്‍ വിഷമത നേരിടുന്ന കേരളത്തിലെ പാവപ്പെട്ട മാതാപിതാക്കളെ സഹായിക്കാനായാണ് സമൂഹവിവാഹം ഒരുക്കുന്നതെന്ന് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ ജോയി ആലുക്കാസ് പറഞ്ഞു.
കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സമൂഹവിവാഹ പരിപാടിയിലേക്ക് അപേക്ഷിക്കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും വധുക്കളുടെ ഒരു അന്തിമ ലിസ്റ് തയ്യാറാക്കും. സമൂഹവിവാഹത്തില്‍ താത്പര്യം പ്രകടിപ്പിച്ച് അപേക്ഷിക്കുന്ന ഗള്‍ഫിലെ പുരുഷന്മാര്ക്ക് ഈ ലിസ്റില്‍ നിന്ന് തങ്ങളുടെ ജോടികളെ കണ്ടെത്താം. തങ്ങള്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ കാണാനും മാതാപിതാക്കളുമായി സംസാരിക്കാനുമുള്ള അവസരം ആലുക്കാസ് ഒരുക്കും.
ഇതുവരെ ഗള്‍ഫിലെ അമ്പതോളം ചെറുപ്പക്കാരില്‍ നിന്ന് അപേക്ഷ കിട്ടിയതായി ജോയി പറഞ്ഞു. മംഗല്യമേളയില് താത്പര്യം പ്രകടിപ്പിച്ച് പെണ്‍കുട്ടികളുടെ കുടുംബങ്ങളില്‍ നിന്നും നൂറുകണക്കിന് അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
10 പവന് സ്വര്‍ണവും വിവാഹവസ്ത്രവും ഓരോ വധുവിനും വിവാഹസമ്മാനമായി ലഭിക്കും. ഓരോ വധുവിനും ഒരു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നതെന്ന് ജോയി പറഞ്ഞു.
താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാനായി എല്ലാ ആലുക്കാസ് ഷോറൂമുകളിലും അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്. ആലുക്കാസ്മംഗല്യം.കോം എന്ന സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications