ബഹറൈന്‍: വിദേശികള്‍ക്ക് വിലക്ക്
മനാമ: സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബഹറൈന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ചില തൊഴില്‍ മേഖലകളില്‍ വിദേശീയരെ ജോലിക്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ബഹറൈന്‍ സര്‍ക്കാര്‍.
ബഹറൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സുല്‍മാന്‍ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനം നടപ്പാക്കാന്‍ നിര്‍ദേശം നല്കിക്കഴിഞ്ഞു.
ഹെവി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ക്ലിയറന്‍സ് ജോലികള്‍ക്കും പരിചാരക ജോലികള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അവിടെ തൊഴിലന്വേഷിക്കുന്ന മലയാളികളെ ബാധിച്ചേക്കും.
സ്വദേശികള്‍ക്ക് വിവിധ ജോലികളില്‍ പരിശീലനം നല്കാന്‍ 16.45 കോടി ഡോളര്‍ സര്‍ക്കാര്‍ നീക്കിവച്ചിരിക്കുകയാണ്. ഏകദേശം 9760 ബഹറൈനികള്‍ തൊഴില്‍ രഹിതരായുണ്ട്.












Click it and Unblock the Notifications