കല അനുസ്മരണം, സെമിനാര്‍
കുവൈറ്റ്: കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ (കല) ഒക്ടോബര്‍മാസത്തില്‍ അന്തരിച്ച നാല് സാഹിത്യകാരന്മാരുടെ ഓര്‍മ്മ പുതുക്കുന്നു. വയലാര്‍, മുണ്ടശേരി, കെ.എന്‍. എഴുത്തച്ഛന്‍, ചെറുകാട് എന്നിവരെയാണ് അനുസ്മരിക്കുന്നത്.
ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് അബാസിയ താജ് ഓഡിറ്റോറിയത്തിലാണ് അനുസ്മരണസമ്മേളനം നടക്കുക.
തുടര്‍ന്ന് ഗള്‍ഫ് മലയാളികളും പുനരധിവാസവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടക്കും. സമ്മേളനത്തില്‍ മുഴുവന്‍ കുവൈത്ത് മലയാളികളും പങ്കാളികളാകണമെന്ന് ജനറല്‍ സെക്രട്ടറി ദിവാകരവാര്യരും പ്രസിഡന്റ് ജെ. ആല്‍ബര്‍ട്ടും അറിയിച്ചു.












Click it and Unblock the Notifications