ഗള്‍ഫ്യാത്രക്കാരുടെ എണ്ണം കുറയുന്നു
തിരുവനന്തപുരം: യുദ്ധഭീതി മൂലം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഗള്‍ഫ്യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്ന് എയര്‍ഇന്ത്യ കൊച്ചി മാനേജര്‍ കെ. കുര്യന്‍ പറഞ്ഞു.
ദോഹ, ബഹറിന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവനുഭപ്പെട്ടു. 35 ശതമാനത്തോളം കുറവാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം മൂലം നേരത്തെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നെങ്കിലും യുദ്ധം സ്ഥിതി കൂടുതല്‍ വഷളാക്കി.
മസ്കറ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവനുഭവപ്പെടുന്നു. മസ്കറ്റിലേക്ക് കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ എയര്‍ഇന്ത്യയ്ക്ക് മൂന്നും ഇന്ത്യന്‍ എയര്‍ലൈന്‍സിന് രണ്ടും ഫ്ലൈറ്റുകളുണ്ട്. ഒമാന്‍ എയര്‍വേയ്സും മസ്കറ്റിലേക്ക് വിമാനസര്‍വീസ് നടത്തുന്നുണ്ട്. ഒട്ടാകെ മസ്കറ്റിലേക്ക് ആഴ്ചയില്‍ 1500 പേര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ആകെ 650 മുതല്‍ 700 വരെ പേരെ ഇവിടേക്ക് യാത്രചെയ്യുന്നുള്ളൂ.
എന്നാല്‍ ഗള്‍ഫ് യാത്രക്കാരുടെ എണ്ണത്തില്‍ തിരുവനന്തപുരം വിമാനത്താവളം നെടുമ്പാശേരിയേക്കാള്‍ ഭേദമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഒരാഴ്ച ശരാശരി 2400 പേര്‍ ഗള്‍ഫ്രാജ്യങ്ങളിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രചെയ്യുന്നുണ്ട്.












Click it and Unblock the Notifications