കല ബാലവേദിയുടെ ശിശുദിനാഘോഷം
കുവൈറ്റ്: കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്റെ (കല) ബാലസംഘടനയായ ബാലവേദി കുവൈറ്റില്‍ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു. ശിശുദിനാഘോഷത്തോടൊപ്പം കുവൈറ്റ് കണ്‍വെന്‍ഷനും നടക്കും.
കുവൈറ്റിലെ മലയാളികളായ കുട്ടികളില്‍ കേരളത്തെക്കുറിച്ച് അവബോധം വളര്‍ത്താനും കലാസാംസ്കാരികബോധം വളര്‍ത്താനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കലയുടെ ബാലവേദി.
അമ്മാന്‍ സ്ട്രീറ്റിലെ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30ന് പരിപാടികള്‍ തുടങ്ങും. കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള ശിശുദിനാഘോഷത്തിലും കുവൈറ്റിലെ മുഴുവന്‍ മലയാളികളും പങ്കാളികളാകണമെന്ന് ബാലവേദി അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ടീജ മാത്യു അറിയിച്ചു.












Click it and Unblock the Notifications