ചിട്ടി നടത്തി 36 ലക്ഷം രൂപയുമായി മുങ്ങി
തൃശൂര്‍ : ഒമാനില്‍ മലയാളി സഹോദരന്മാര്‍ ചിട്ടി നടത്തി 36 ലക്ഷം രൂപയുമായി മുങ്ങിയതായി പരാതി. തൃശൂരിലെ മാള സ്വദേശികളായ സഹോദരന്മാരാണ് മലയാളികളടക്കം ഒട്ടേറെ പേരില്‍ നിന്ന് 30,000 ത്തോളം ഒമാന്‍ റിയാലുമായി കടന്നത്. പ്രതിളെ പിടികൂടുന്നതിനായി പ്രവാസി വകുപ്പു മന്ത്രി എം എം ഹസ്സന് നിവേദനം നല്‍കുമെന്ന് വഞ്ചിതരായ മലയാളികള്‍ പറഞ്ഞു.പ്രതികള്‍ തൃശൂരില്‍ അടുത്തിടെ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയതായി ആരോപിക്കപ്പെടുന്നു.
നാലു വര്‍ഷം മുമ്പാണ് ഒമാനിലെ അല്‍-ഖുവെയ്റില്‍ പ്രസ്തുത ചിട്ടിക്കമ്പനി തുടങ്ങിയത്. സമ്മാനങ്ങള്‍, ഭാഗ്യനറുക്കെടുപ്പുകള്‍ തുടങ്ങി ആകര്‍ഷകമായ ഒട്ടേറെ വാഗ്ദാനങ്ങള്‍ അംഗങ്ങള്‍ക്ക് കമ്പനി നല്‍കി. ലോട്ടറിയടിക്കുന്ന വരിക്കാര്‍ക്ക് മുഴുവന്‍ തുകയും രൊക്കം, പിന്നീട് തവണകളടയ്ക്കേണ്ട എന്ന വാഗ്ദാനമാണ് ഏറെപ്പേരെ വരിക്കാരാവാന്‍ പ്രേരിപ്പിച്ചത്.
വഞ്ചിതരായവരില്‍ ഏറെപ്പേരും തുച്ഛവരുമാനക്കാരാണ്. 45 മുതല്‍ 60 റിയാലു വരെ ശമ്പളമുള്ളവര്‍. പലര്‍ക്കും സമ്പാദ്യം മുഴുവന്‍ നഷ്ടമായി. ഇത്തരത്തില്‍ മലയാളികള്‍ ചിട്ടികളില്‍ വഞ്ചിതരാകുന്നത് ഇതാദ്യ സംഭവമല്ല. കഴിഞ്ഞ മാസം ഒരു മംഗലാപുരത്തുകാരന്‍ സൊഹാരില്‍ നിന്ന് നിരവധധിപേരെ പറ്റിച്ച് മുങ്ങിയിരുന്നു.
നിയമവിധേയമല്ലാതെ പരവര്‍ത്തിക്കുന്ന ചിട്ടിഫണ്ടുകളുടെ മോഹനവാഗ്ദാനങ്ങള്‍ അവഗണിക്കുക മാത്രമാണ് വഞ്ചിക്കപ്പെടാതിരിക്കീനുള്ള ഏകവഴി.












Click it and Unblock the Notifications