തൃശൂരില്‍ പ്രവാസി സംഗമം
തൃശൂര്‍ : രണ്ടു ദിവസത്തെ മറുനാടന്‍ മലയാളി സംഗമത്തിനു തൃശൂരില്‍ വേദിയൊരുങ്ങുന്നു. അഖിലേന്ത്യാ മലയാളി അസോസിയേഷനുകളുടെ ഫെഡറേഷന്‍ (ഫെയ്മ) സംഘടിപ്പിക്കുന്ന സംഗമം ഡിസമ്പര്‍ 29 ആരംഭിക്കും.
ഫെയ്മ കണ്‍വീനര്‍ ഡോ. ഡി രാമനാഥന്‍ നവമ്പര്‍ 18 ന് തൃശൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞതാണ് ഈ വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 10,000 ത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മറുനാടന്‍ മലയാളികള്‍ക്ക് നിയമസഭാ പ്രാതിനിധ്യം അനുവദിക്കണമെന്ന ആവശ്യം സമ്മേളനത്തില്‍ ശക്തിയായി ഉയരും. പ്രവാസികളനുഭവിക്കുന്ന മറ്റു പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് രാമനാഥന്‍ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സാഹിത്യ സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ മറ്റു സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications