ഡോ. എം വി പിള്ളയ്ക്ക് മാര്‍ ഗ്രിഗോ. പുരസ്കാരം
തിരുവനന്തപുരം : നാലാമത് മാര്‍ ഗ്രിഗോറിയസ് പുരസ്കാരം പ്രശസ്ത കാന്‍സര്‍ വിദഗ്ദന്‍ ഡോ. എം വി പിള്ളയ്ക്ക് സമ്മാനിക്കും.
ഹീമറ്റോളജി, മെഡിക്കല്‍ ഓങ്കോളജി വിഭാഗങ്ങളിലെ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കുന്നത്. അമേരിക്കയിലെ വെര്‍ജീനിയ ഓങ്കോളജി സെന്ററിന്റെ ഡയറക്ടറാണ് ഡോ. പിള്ള.
തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയസ്ിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് മാര്‍ ഗ്രിഗോറിയസ് പുരസ്താരം. ഡോ. പിള്ളയുടെ അശ്രാന്ത പരിശ്രമം ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി അംഗം ഫാദര്‍ സാമുവേല്‍ കാട്ടുകാലില്‍ പറഞ്ഞു.
ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലാ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ വിഭാഗം പ്രൊഫസറായിരുന്ന ഡോ. പിള്ള അദ്ധ്യാപകനെന്ന നിലയിലും പ്രശസ്തനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. പിള്ള , രക്താര്‍ബുദത്തെക്കുറിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കയിലെ പ്രശസ്തമായ മെഡിക്കല്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളത്തിലെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷയ്ക്കൊരു ഡോളര്‍ എന്ന പദ്ധതി ആരംഭിച്ചതും ഡോ പിള്ളയുടെ ശ്രമഫലമായാണ്.












Click it and Unblock the Notifications