മടങ്ങി വന്ന പ്രവാസികളുടെ സമാഗമം
തിരുവനന്തപുരം : വിദേശത്തു നിന്ന് തിരിച്ചെത്തിയ മലയാളികളുടെ സംഗമം പ്രവാസി വകുപ്പ് സംഘടിപ്പിക്കുന്നു. സാമാഗമം എന്ന പേരില്‍ തിരുവനന്തപുരത്താണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസ ക്ഷേമ മന്ത്രി എം എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.
ഡിസമ്പര്‍ 18 ന് രാവിലെ 10മണിക്ക്് ടാഗോര്‍ തീയേറ്ററില്‍ മുഖ്യമന്ത്രി സമാഗമം ഉദ്ഘാടനം ചെയ്യും. സമാഗമത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംഘടനകള്‍ നവമ്പര്‍ 30നു മുമ്പ് രജിസ്റര്‍ ചെയ്യണമെന്ന് ഹസന് പറഞ്ഞു.
മറുനാടന്‍ മലയാളി സംഗമമായ സമന്വയം ബാഗ്ളൂരില്‍ സംഘടിപ്പിക്കും. ജനവരി 19, 20 തീയതികളില്‍ നടക്കുന്ന സമന്വയം കര്‍ണ്ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ ഉദ്ഘാടനം ചെയ്യും. മറുനാടന്‍ മലയാളി സംഘടനകളുടെ രണ്ടുവീതം പ്രതിനിധികള്‍ക്ക് സമന്വയത്തില്‍ പങ്കെടുക്കാം. അടുത്ത സമവായം ഗള്‍ഫില്‍ സംഘടിപ്പിക്കുമെന്ന് ഹസന് പറഞ്ഞു.
നോര്‍ക്കയുടെ പ്രത്യേക സെല്‍ ഡിസംബര്‍ 15നു മുമ്പ് ദില്ലിയില്‍ പ്രവര്‍ത്തനമാരംഭിക്കും. വിദേശത്ത് മരിക്കുന്ന മലയാളികളുടെ ജഡം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സെല്‍ ഏകോപിപ്പിക്കും. വിദേശരാജ്യങ്ങളില്‍ കാണാതാവുകയോ ജയിലാവുകയോ ചെയ്യുന്ന മലയാളികളടെ പ്രശ്നങ്ങളും സെല്‍ കൈകാര്യം ചെയ്യും .
പ്രവാസിവകുപ്പിന്റെ കീഴില്‍ പ്രവാസി ക്ഷേമ കോര്പ്പറേഷന് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് ഹസന് പറഞ്ഞു. നിലവിലുള്ള പ്രവാസി ക്ഷേമ ഏജന്‍സിക്കു പകരമാണ് ഇത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications