പ്രവാസി മലയാളി സംഗമം ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍ : രാജ്യത്തിനകത്തും പുറത്തും പ്രവാസികളായി ജീവിക്കുന്ന മലയാളികള്‍ ബാംഗ്ലൂരില്‍ ഒത്തു കൂടുന്നു. 2002 ജനുവരിയിലാണ് സംഗമം. പ്രവാസി ക്ഷേമ വകുപ്പു മന്ത്രി എം എം ഹസന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഈ വിവരം.
നോര്‍ക്ക സംഘടിപ്പിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിനു പുറത്തു താമസിക്കുന്ന മുഴുവന്‍ മലയാളികളുടെയും കണക്ക് സര്‍ക്കാരിന്റെ പക്കലില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. എന്നാല്‍ സിഡിഎസ് 1999 ല്‍ നടത്തിയ പഠനമനുസരിച്ച് 13 ലക്ഷം പേര്‍ ഗള്‍ഫ് നാടുകളിലുണ്ടെന്ന് കണക്കാക്കുന്നു.












Click it and Unblock the Notifications