ഗള്‍ഫ് മലയാളം അവാര്‍ഡ് മണിയ്ക്കും വാണിയ്ക്കും
ദുബായ്: രണ്ടാമത് ഗള്‍ഫ് മലയാളം സിനിമ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഏറ്റവും നല്ല നടനായി കലാഭവന്‍ മണിയെയും നടിയായി വാണി വിശ്വനാഥിനേയും തിരഞ്ഞെടുത്തു. കരുമാടിക്കുട്ടനിലെ അഭിനയമാണ് മണിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. സൂസന്നയിലെ അഭിനയം വാണിവിശ്വനാഥിനെ മികച്ച നടിയാക്കി.
കമലാണ് മികച്ച സംവിധായകന്‍. ശാന്തത്തിലെ ഗാനരചനയ്ക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തു.
മറ്റ് അവാര്‍ഡുകള്‍: സംഗീതസംവിധായകന്‍: മോഹന്‍ സിത്താര(ജോക്കര്‍).
മികച്ച ഗായകന്‍: എം.ജി. ശ്രീകുമാര്‍(കാറ്റുവന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തിലെ ഓര്‍മ്മകള്‍ വാഴുന്ന എന്ന ഗാനം).
മികച്ച ഗായിക: സുജാത(ചിത്രം: തെങ്കാശിപ്പട്ടണം).
ലെനിന്‍ രാജേന്ദ്രന്റെ മഴയാണ് മികച്ച ചിത്രം.
ജനപ്രീതി നേടിയ ചിത്രം: തെങ്കാശിപ്പട്ടണം.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്: കവിയൂര്‍ പൊന്നമ്മ.
ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ അഭിപ്രായവൊട്ടെടുപ്പിലൂടെ ജേതാക്കളെ കണ്ടെത്തുകയായിരുന്നുവെന്ന് അവാര്‍ഡ് ഏര്‍പ്പെടുത്തിയ ഇവന്റ്സ് അണ്‍ലിമിറ്റഡ് അഡ്വര്‍ടൈസിംഗിന്റെ മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് പന്തലൂക്കാരന്‍ അറിയിച്ചു.
ദുബായിലെ അല്‍വാസി ഫുട്ബാള്‍ സ്റേഡിയത്തില്‍ ഡിസംബര്‍ 17നാണ് അവാര്‍ഡ് നൈറ്റ്.












Click it and Unblock the Notifications