കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരക്ഷകാ, പീഡനം കേരളത്തില്‍ പോരേ?

  • By Staff
Google Oneindia Malayalam News

മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കഴുത്തറുപ്പന്‍ ഫീസിനെതിരെ ചില നടപടികളെടുക്കാന്‍ നല്ലവനായ ഇന്ത്യന്‍ അംബാസഡര്‍ തീരുമാനിച്ചത് ഈയിടെയാണ്. കെ.എം. മീണ എന്ന ഈ അംബാസഡറുടെ തീരുമാനം അറിഞ്ഞപ്പോള്‍ ഗള്‍ഫിലെ മലയാളികള്‍ തുള്ളിച്ചാടി.

കാരണം 20,000 രൂപവരെ മാസശമ്പളം കിട്ടുന്ന മലയാളിക്കുപോലും അവിടത്തെ ഇന്ത്യന്‍ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അത്രയ്ക്ക് കനത്തഫീസാണ് ഈടാക്കുന്നത്. മറ്റ് പിരിവുകള്‍ വേറെയുമുണ്ട്. ഇന്ത്യന്‍ സ്കൂള്‍ എന്ന അറവുശാലയുടെ പീഡനത്തില്‍ മലയാളികള്‍ മനംമടുത്തിരിക്കുമ്പോഴാണ്, സ്കൂളുകളിലെ കൊള്ളഫീസ് കുറയ്ക്കാന്‍ നടപടിയെടുക്കും എന്ന മീണയുടെ പ്രഖ്യാപനമുണ്ടായത്. ഉടനെ ഇന്ത്യന്‍ സ്കൂളുകളുടെ രക്ഷാധികാരികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഇതിന്‍ നല്ലൊരു ശതമാനം മലയാളികള്‍ തന്നെയാണ്. (മലയാളികളാണല്ലോ മലയാളിക്ക് പാരയാകുന്നത്.) സാധാരണ ഗള്‍ഫ് മലയാളി വിയര്‍പ്പൊഴുക്കി നേടുന്ന പണം മേലനങ്ങാതെയിരുന്ന് തിന്ന് ശീലമാക്കിയ ഇവര്‍ ഉടന്‍ അധികാരകേന്ദ്രങ്ങളിലേക്ക് പറന്നു. ആദ്യം ഇന്ദ്രപ്രസ്ഥത്തിലേക്ക്. പിന്നെ അനന്തപുരിയിലേക്ക്.

മീണയെ ഒരു പാഠം പഠിപ്പിക്കാന്‍ കെല്പുള്ള നേതാവിനെ തേടിയുള്ള ഇവരുടെ അലച്ചില്‍ ചെന്നെത്തിയത് കര്‍ഷകനേതാവിന്റെ അടുത്താണ്. നാട്ടില്‍ കര്‍ഷകനേതാവായ ഇദ്ദേഹത്തിന് ഈയിടെ കാവിക്കൊടിയോട് ചെറിയ സ്നേഹം തുടങ്ങിയിട്ടുണ്ട്. റബറിനും കാര്‍ഷികോല്പന്നങ്ങള്‍ക്കും വിലയിടിഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് തളര്‍ന്നിരിക്കുമ്പോഴാണ് അദ്ദേഹത്തിന് നല്ലൊരു ഇര വീണുകിട്ടിയത്. കര്‍ഷകനേതാവ് ഉടന്‍ ദില്ലിയില്‍ ചെന്ന് ചില കേന്ദ്രമന്ത്രിമാര്‍ക്കൊക്കെ ഫോണ്‍ കറക്കി.

കര്‍ഷകനേതാവിന്റെ കയ്യില്‍ ചില എംപിമാര്‍ എന്ന ഉമ്മാക്കിയുള്ളതുകൊണ്ട് ബിജെപി മന്ത്രിമാര്‍ക്ക് ഇദ്ദേഹത്തെ പിണക്കാനിഷ്ടമല്ല. ഒരു കരുത്തനായ ബിജെപി മന്ത്രി ഉടന്‍ മീണയ്ക്ക് കത്തെഴുതി- വിദ്യാഭ്യാസപരിഷ്കാരം നിര്‍ത്താനായിരുന്നു ആ കത്തിലെ സാരം. കര്‍ഷകനേതാവും മീണയ്ക്ക് കത്തെഴുതി- തനിക്ക് വേണ്ടപ്പെട്ട ചില തല്പരകക്ഷികള്‍ക്ക് ഫീസുകൂട്ടാനും പുതിയ സ്കൂള്‍ തുടങ്ങാനും ചില സൗകര്യങ്ങളൊക്കെ ഒരുക്കിക്കൊടുക്കണമെന്നായിരുന്നു ആ കത്ത്. പാവം മീണ! തളര്‍ന്നു പോയി. ഇതോടെ മനംമടുത്ത മീണ തന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങളൊക്കെ കെട്ടിപ്പൂട്ടി അട്ടത്തുവച്ചിരിക്കുകയാണ്.

ഈ കര്‍ഷകനേതാവ് ഈയിടെ ഗള്‍ഫില്‍ നിന്നുള്ള വിമാനക്കൂലി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ചില പ്രസ്താവനകളൊക്കെ നടത്തി. (അങ്ങിനെ പ്രസ്താവനയിറക്കിയായലല്ലേ വിമാനക്കമ്പനികളില്‍ നിന്നും വല്ലതും ഒക്കൂ. ) ഈയിടെ റബര്‍ കര്‍ഷരെ രക്ഷിക്കാന്‍ ടയര്‍ലോബികള്‍ക്കെതിരെ പടയൊരുക്കം നടത്തുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. (ടയര്‍ലോബികളില്‍ സനപന്നരായ വ്യവസായികളാണല്ലൊ) കര്‍ഷകരുടെ നേതാവേ, കേരളത്തില്‍ പോരെ താങ്കളുടെ പീഡനം ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X