ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ മലയാളം സ്കൂള്‍
ജര്‍മ്മനി: കേരളത്തില്‍ ജീവിച്ച് മലയാളഭാഷയ്ക്ക് സമഗ്രനിഘണ്ടു തയ്യാറാക്കിയ ജര്‍മ്മന്‍സ്വദേശിയായ ഭാഷാപണ്ഡിതന്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ മലയാളത്തിനൊരു സ്കൂള്‍. ഗുണ്ടര്‍ട്ടിന്റെ ജന്മനാടായ കാള്‍വിനടുത്ത് സ്റുറ്റ്ഗാര്‍ട്ടില്‍ ആണ് ബാഡന്‍-വ്യുര്‍ട്ടംബര്‍ഗ് ജര്‍മ്മന്‍-മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളം സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്.
സ്കൂളിന്റെ ഉദ്ഘാടനം സ്റുറ്റ്ഗാര്‍ട്ട് നഗരസഭയുടെ വിദേശജര്‍മ്മന്‍ സംയോജന കാര്യദര്‍ശി ഗാരി പാപ്കൊവിച്ച് നിര്‍വഹിച്ചു. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ ഒരു മലയാളം സ്കൂള്‍ തുടങ്ങുകയെന്നത് മറുനാടന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ്വെള്ളാപ്പള്ളില്‍ പറഞ്ഞു.
ജോസഫ് കൈനിക്കരയാണ് സ്കൂള്‍ ഡയറക്ടര്‍. ജയ്നമ്മ ഹോഫ്മാന്‍, വിനോദ് ബാലകൃഷ്ണ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ജര്‍മ്മന്‍കാരും ഇവിടെ മലയാളം പഠിക്കാനെത്തിയെന്നത് ശ്രദ്ധേയമാണ്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ മകളുടെ മകനും നോവലിസ്റുമായ ഹെര്‍മ്മന്‍ ഹെസ്സെയുടെ 125ാം പിറന്നാള്‍ ആഘോഷവേളയില്‍ തന്നെ മലയാളം സ്കൂള്‍ ആരംഭിച്ചത് അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പോള്‍ ചിറക്കലാണ് അസോസിയേഷന്റെ ട്രഷറര്‍.












Click it and Unblock the Notifications