ലത്തീഫ്വധം: ദുബായില്‍ അഞ്ചുപേര്‍ പിടിയില്‍
ദുബായ്: മലയാളി മാഹി ചെറുകല്ലായിയിലെ അമ്പാടി പറമ്പത്ത് കമറുദ്ദീന്‍ എന്ന ലത്തീഫി(40)ന്റെ വധവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പിടിയിലായി. ഇവരില്‍ മലയാളികളും ഉണ്ട്.
കൊലയ്ക്കുപിന്നില്‍ അധോലോക-മയക്കമരുന്ന് ലോബിയാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞദിവസം ദുബായിലെ അമരിയ മാര്‍ക്കറ്റിനടത്തുള്ള കുപ്പത്തൊട്ടിയിലാണ് ലത്തീഫിന്റെ ജഡം കണ്ടെത്തിയത്. ജഡം മൂന്നു കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു. രാവിലെ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികളാണ് ജഡം കണ്ടത്.
ലത്തീഫിന് നേരത്തെ ചില ഭീഷണികളുണ്ടായിരുന്നു. ഇതിന് പ്രധാനകാരണം ലത്തീഫിന്റെ സിഐഡി ജോലിയായിരുന്നു. ദുബായ് സിഐഡി വിഭാഗത്തിന് വിവരം നല്കുന്ന ജോലിയായിരുന്നു ലത്തീഫിന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി. 1980ല്‍ ആണ് ലത്തീഫ് സിഐഡി ജോലിയില്‍ ചേര്‍ന്നത്.
ജോലിയില്‍ സത്യസന്ധത പുലര്‍ത്തിയിരുന്ന ലത്തീഫിന് പലപ്പോഴും അധോലോക-മയക്കമരുന്ന് സംഘങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്കേണ്ടിവന്നിരുന്നു. ഇതിന്റെ പേരില്‍ അവരില്‍ ചിലര്‍ക്ക് ലത്തീഫിനോട് പകയുണ്ടായിരുന്നതായും പറയപ്പെടുന്നു. നാട്ടിലുള്ള ഭാര്യ സറീനയോട് തനിക്ക് ഭീഷണിയുള്ള വിവരം ലത്തീഫ്അറിയിച്ചിരുന്നു. ഏതു സമയവും തനിക്ക് എന്തും സംഭവിക്കുമെന്ന് ലത്തീഫ് സറീനയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒമ്പതുതവണ ഭാര്യയ്ക്ക് ഫോണ്‍ ചെയ്തിരുന്നതായും പറയുന്നു.
ചമ്പാട് മീന്‍ചിറയില്‍ എം.സി. ഹസന്റെയും ചെറുകല്ലായി അമ്പാടിപ്പറമ്പത്ത് ബീവിയുടെയും മകനാണ് ലത്തീഫ്. രണ്ടുവര്‍ഷം മുമ്പാണ് പുന്നോല്‍ സ്വദേശിനിയായ സറീനയെ വിവാഹം കഴിച്ചത്. ലത്തീഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നില്ല. ദുബായ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ് മോര്‍ട്ടത്തിനു ശേഷം സംസ്കരിക്കും.












Click it and Unblock the Notifications