ഡാലസില്‍ പുതുവത്സരം ആഘോഷിച്ചു
ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ നടത്തി. കരോള്‍ട്ടനിലെ ഇന്ത്യന്‍ ക്രീക്ക് ഓഡിറ്റോറിയത്തില്‍ ആയിരുന്നു ആഘോഷം.
ഡാലസിലെ മലയാളികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രത്യേകം പരിപാടികള്‍ നടത്തി. തമിഴ്നാട് ജോസഫിന്റെ സംഘം പ്രത്യേക ഗാനമേള അവതരിപ്പിച്ചു.
ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ ജോസഫ്, വൈസ് പ്രസിഡന്റ് പോള്‍ വടക്കുംപാടന്‍, സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ജേക്കബ് ആലപ്പുറത്ത്, കണ്‍വീനര്‍ ജോസഫ് വര്‍ഗീസ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വംനല്കി.












Click it and Unblock the Notifications