വാഷിംഗ്ടണ്‍ മലയാളികള്‍ പുതുവത്സരം ആഘോഷിച്ചു
വാഷിംഗ്ടണ്‍: കേരള അസോസിയേഷന്‍ ഒഫ് വാഷിംഗ്ടണ്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം വിവിധ പരിപാടികളോടെ നടത്തി.
എയിറോകണ്‍ട്രോള്‍സ് സിഇഒ ജോണ്‍ ടൈറ്റസ് നവവത്സര സന്ദേശം നല്‍കി. ലളിത അമ്പാട്ട്, സംഗീത നായര്‍, ബിട്ടോ കോശി, നിഷ ഡാനിയല്‍, ബിന്നി തോമസ്, ജെറിന്‍ മാത്യു, ഷെയ്ന്‍ ഡാനിയല്‍, നീത ഡാനിയല്‍, ഷെറിന്‍, ഷോണ്‍, തുഷാര, ഷാലിന്‍, റൂബന്‍ ജോസഫ് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗത്തില്‍ തിരഞ്ഞെടുത്തു. ജോസ് കുന്തറയെ പ്രസിഡന്റായും ജ്യോതിഷ് നായരെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ക്രിസ്മസ്-പുതുവത്സര വിരുന്നും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.












Click it and Unblock the Notifications