ദുബായിലെ സ്വപ്നനഗരങ്ങള്‍
ദുബായ്: 60 കിലോമീറ്റര്‍ വിസ്തൃതിയില്‍ വലിയൊരു എണ്ണപ്പനയുടെ ആകൃതിയില്‍ സ്വപ്നനഗരം. ഇതാണ് പാം ഐലന്റ്. 20 ആഡംബര ഹോട്ടലുകള്‍, തീം പാര്‍ക്കുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, വിനോദോപാധികള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍ എല്ലാം പാം ഐലന്റിലുണ്ട്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നഗരം പടുത്തുയര്‍ത്തുന്നത്. വിദേശികളെ കുറെയധികം വര്‍ഷത്തേക്ക് താമസിപ്പിക്കാനും ഇവിടെ വ്യവസായങ്ങള്‍ തുടങ്ങാനും പ്രേരിപ്പിക്കാനാണ് പാം ഐലന്റിന്റെ ചുമതലയുള്ള ദുബായ് ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിംഗ്(ഡിടിസിഎം) ശ്രമിക്കുന്നത്.
99 വര്‍ഷത്തിലൊരിക്കല്‍ പാട്ടമായിട്ടായിരിക്കും ഇവിടെ സ്ഥലം നല്കുക. അതേസമയം പാട്ടത്തുക ഇതുവരെ നിശ്ചയിച്ചിട്ടില്ല. പാം ഐലന്റ് പടുത്തുയര്‍ത്താന്‍ നിര്‍മ്മാണച്ചെലവിന് പുറമെ 300 കോടി ഡോളര്‍ കൂടി ഇതുവരെ മുതല്‍മുടക്കിയിട്ടുണ്ട്.
പാം ഐലന്റിന്റെ ആദ്യഘട്ടം 2003ലും രണ്ടാം ഘട്ടം 2006ലും പൂര്‍ത്തിയാക്കാനാണ് പദ്ധതി. ശരാശരിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ഇവിടുത്തെ സ്ഥലത്തിന്റെ ചെലവ്. ഒരു വീടിന് അഞ്ചരലക്ഷം ഡോളറെങ്കിലും ഈടാക്കാനാണ് ആലോചിക്കുന്നത്.
ഇതിനു പുറമെ 2003 സപ്തംബറില്‍ പൂര്‍ത്തികരിക്കാനുദ്ദേശിക്കുന്ന മറ്റൊരു പദ്ധതിയാണ് ദുബായ് മറീന പദ്ധതി. ആറ് ഫ്ലാറ്റ് സമുച്ചയങ്ങള്‍, എട്ടുഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, മറ്റ് വിനോദോപാദികള്‍ എന്നിവയും ഇതിലുണ്ടാകും.












Click it and Unblock the Notifications