ഇരട്ടപൗരത്വം: ഫീസ് 400 ഡോളര്‍
ദില്ലി: വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ടപൗരത്വ പാസ്പോര്‍ട്ട് അനുവദിക്കാനുള്ള ഉന്നതതലകമ്മിറ്റിയുടെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബ്രിട്ടീഷ് മാതൃകയിലായിരിക്കും വിദേശഇന്ത്യക്കാര്‍ക്ക് പൗരത്വവും പ്രത്യേകപാസ്പോര്‍ട്ടും നല്കുകയെന്ന് കമ്മിറ്റി തലവന്‍ എല്‍.എം. സിംഗ്വി പറഞ്ഞു.
പത്തുകൊല്ലമായിരിക്കും ഇരട്ടപൗരത്വത്തിന്റെ കാലാവധി. അത് കഴിഞ്ഞാല്‍ പുതുക്കാം. ഇരട്ടപൗരത്വത്തിനുള്ള അപേക്ഷാഫീസ് 19,200 രൂപ(400 ഡോളര്‍) ആക്കാനാണ് ശുപാര്‍ശ. ദമ്പതികള്‍ക്ക് ഒരുമിച്ച് ഇരട്ടപൗരത്വം കിട്ടാന്‍ 20,000രൂപ (500ഡോളര്‍)നല്കിയാല്‍ മതി.
അമേരിക്ക, കാനഡ, യൂറോപ്പിലെ ഏതാനു രാജ്യങ്ങള്‍, സിംഗപ്പൂര്‍, ആസ്ത്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കാണ് ഇരട്ടപൗരത്വം നല്കാന്‍ ഉദ്ദേശിക്കുന്നത്. ഇവിടങ്ങളിലുള്ള 70 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇരട്ടപൗരത്വം നല്കേണ്ടിവരും. മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് പിഐഒ കാര്‍ഡുകള്‍ നല്കാനാണ് തീരുമാനം.
ഇരട്ടപൗരത്വത്തമുള്ളവര്‍ക്ക് പക്ഷെ സിവില്‍ സര്‍വീസിലോ സൈന്യത്തിലോ ജോലിനല്കില്ലെന്നും എല്‍.എം. സിംഗ്വി പറഞ്ഞു.












Click it and Unblock the Notifications