മലയാളി സംഗമം മാറ്റിവച്ചു
സമന്വയം എന്നപേരില്‍ ബാംഗ്ലൂരിന്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മലയാളി സംഗമം മാറ്റിവച്ചു. ജനവരി 19, 20 തീയതികളില്‍ ബാംഗ്ലൂരിലെ കോറമംഗല ഇന്‍ഡോര്‍ സ്റേഡിയത്തിലാണ് മലയാളി സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നത്. മറുനാടന്‍ മലയാളികളുടെ കൂട്ടായ്മയായിരുന്നു യോഗം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. സമന്വയം മാറ്റിവയ്കുന്നതായി ജനവരി 15 ചൊവാഴ്ച രാത്രിയിലാണ് നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. സമ്മേളനതീയതി പിന്നിട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമ്മേളനം മാറ്റിവയ്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ജനവരി 15 ഉച്ചയ്കും വിദേശമലയാളി വകുപ്പ് മന്ത്രി എം എം ഹസ്സന്‍ സമന്വയം നടത്തുന്നത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഇത്തരം സമ്മേളനം നടത്തുന്നത് ശരിയാണോയെന്ന് ചോദ്യത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപമാത്രമേ ചെലവാക്കുന്നുള്ളു ബാക്കിചെലവുകള്‍ സ്പൊണ്‍സര്‍ഷിപ്പ് വഴിയാണ് സ്വരൂപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും കാരണം കാണിയ്കാതെയാണ് സമ്മേളനം മാറ്റിവച്ചത്.
സാമ്പത്തിക പ്രതിസന്ധിതന്നെയാണ് ഇതിന് കാരണമെന്ന് കരുതുന്നു. വിദേശമലയാളി ക്ഷേമ വകുപ്പായ നോര്‍ക്കയാണ് ഈ സംഗമം സംഘടിപ്പിച്ചിരുന്നത്.












Click it and Unblock the Notifications