സമന്വയം മാറ്റിവെച്ചത് ഭീഷണി മൂലം
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നടത്താനിരുന്ന മറുനാടന്‍ മലയാളികളുടെ സംഗമമായ സമന്വയം മാറ്റിവെച്ചത് ചില തമിഴ് സംഘടനകളുടെ ഭീഷണി മൂലമെന്ന് അറിയുന്നു.
ബാംഗ്ലൂരില്‍ ഇ. വി. ആര്‍. പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ സമന്വയം നടത്താന്‍ അനുവദിക്കില്ലെന്ന ഫാക്സ് സന്ദേശം കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു. സമന്വയം നടത്തിയാല്‍ നഗരത്തില്‍ ചോരപ്പുഴയൊഴുകുമെന്നായിരുന്നു സന്ദേശത്തിലെ ഭീഷണി. കൃഷ്ണ ഈ സന്ദേശം കേരള സര്‍ക്കാരിന് കൈമാറി.
അനിഷ്ടസംഭവങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സമന്വയംമാറ്റിവെക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications