യുഎസില്‍ രണ്ട് ലക്ഷം അനധികൃതഇന്ത്യക്കാര്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ രണ്ട്ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അനധികൃതമായി കഴിയുന്നതായി റിപ്പോര്‍ട്ട്. സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രമണത്തെതുടര്‍ന്നാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെക്കുറിച്ച് അമേരിക്ക കണക്കെടുപ്പ് നടത്തിയത്.
അമേരിക്കയിലെ സെന്‍സസ് ബ്യൂറോയാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. ആകെ 87.05 ലക്ഷം പേര്‍ അമേരിക്കയില്‍ അനധികൃതമായി കഴിയുന്നു. ഇതില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ ഇന്ത്യക്കാരാണ്.
ആകെ 13.63ലക്ഷം ഏഷ്യക്കാരാണ് യുഎസില്‍ അനധികൃതമായി കഴിയുന്നത്. ഇതില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ 1.15 ലക്ഷം പേര്‍ വരും. ചൈന, തയ്വാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2.26ലക്ഷം പേര്‍ ഉണ്ട്. പാകിസ്ഥാനില്‍ നിന്നും 40,000 പേരും ഇറാനില്‍ നിന്ന് 30,823 പേരും ഇവിടെ അനധികൃതമായി കഴിയുന്നു.
വടക്കന്‍-മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് 53.12 ലക്ഷം പേര്‍ അനധികൃതമായി താമസിക്കുന്നുണ്ട്. തെക്കന്‍ അമേരിക്കയില്‍ നിന്നുള്ള 6.2ലക്ഷം പേര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. യൂറോപ്പില്‍ നിന്ന് 11.13 ലക്ഷം പേര്‍ അനധികൃതമായി യുഎസില്‍ കഴിയുന്നു.
ഇതാദ്യമായാണ് വംശീയാടിസ്ഥാനത്തില്‍ അനധികൃതകുടിയേറ്റക്കാരുടെ കണക്കെടുപ്പ് യുഎസ് നടത്തിയത്. വിദേശത്തുനിന്നുള്ളവരുടെ ആകെ എണ്ണത്തില്‍ നിന്ന് അധികൃതമായി കഴിയുന്നവരുടെയും മരണപ്പെട്ടവരുടെയും എണ്ണം കുറച്ചശേഷമാണ് അനധികൃതകുടിയേറ്റക്കാരുടെ സംഖ്യ കണക്കാക്കിയത്. ഇതില്‍ 6,000 അറബ് മുസ്ലിങ്ങളെ അമേരിക്കയില്‍ നിന്ന് പറഞ്ഞയക്കാന്‍ തീരുമാനിച്ചു.
വിസയിന്മേല്‍ കാലപരിധി ഏര്‍പ്പെടുത്താത്തതിനാല്‍ ഇത്രയും അനധികൃതകുടിയേറ്റക്കാരുള്ളതില്‍ അതിശയിക്കാനില്ലെന്ന് കോണ്‍ഗ്രസ് അംഗം ടോം ടാന്‍ക്രഡോ പറഞ്ഞു. പക്ഷെ ഇനിമുതല്‍ വിസനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ താല്ക്കാലികവിസയായ എച്ച്-1ബി വിസയുടെ എണ്ണത്തില്‍ അമേരിക്ക കുറവുവരുത്തുന്ന പ്രശ്നമില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications