പ്രവാസികള്‍ക്ക് വികസനനിധി: ജവാദ് ഹസന്
കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ സഹകരണത്തോടെ ഒരു വികസനനിധി രൂപീകരിക്കാന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനും നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ജവാദ് കെ. ഹസന്. പ്രവാസികള്‍ക്കു മുടക്കിയ മുതലിന് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കുക; ഒപ്പം കേരളത്തിന്റെ വികസനം ത്വരിതപ്പെടുത്തുക- ഇതാണ് വികസനനിധിയുടെ ലക്ഷ്യമെന്ന് ജവാദ് കെ. ഹസന് വ്യക്തമാക്കി.
സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഈ നിധിയ്ക്കുണ്ടായിരിക്കും. തുടക്കത്തില്‍ 200 കോടി രൂപ സംഭരിക്കാനാണ് പദ്ധതി. - ഹസന് പറഞ്ഞു.
പദ്ധതിയ്ക്ക് മൂലധനം എങ്ങിനെ സമാഹരിക്കും, പദ്ധതി എങ്ങിനെ നടപ്പാക്കും എന്നീ കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. എസ്ബിഐ മ്യൂച്വല്‍ ഫണ്ട് പോലെയുള്ള ധനകാര്യസ്ഥാപനങ്ങളായിരിക്കും ഇതിന്റെ ചുമതല വഹിക്കുക.
സംരംഭകനെ പരിശീലിപ്പിക്കുക, അവര്‍ക്ക് അനുയോജ്യമായ പദ്ധതി കണ്ടെത്തുക, സാങ്കേതിക വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവ ലക്ഷ്യമാക്കിയുള്ളതായിരിക്കും വികസന നിധി. പക്ഷെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും.
കെഎസ്ഐഡിസിയും കെഎഫ്സിയും കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തില്‍ പരാജയപ്പെട്ടു. വ്യവസായസംരംഭകരെ വളര്‍ത്തിയെടുക്കാന്‍ പുതിയ ശൈലിയും സങ്കേതവും ആവശ്യമാണെന്ന് വന്നിരിക്കുന്നു.
കേരളത്തിലെ ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം കോടിക്കണക്കിനു രൂപയുടേതാണ്. ഇത് ഇവിടുത്തെ വ്യവസായവികസനത്തിന് ഉപയോഗപ്പെടുത്താനാവുന്നില്ല. സര്‍ക്കാരിനും രാഷ്ട്രീയനേതൃത്വത്തിനും ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഇല്ലാത്തതാണ് കാരണം.-ജവാദ് ഹസന് അഭിപ്രായപ്പെട്ടു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications