യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പാഴ്സല്‍ അയക്കൂ
ദുബായ്: ഇനി കുറഞ്ഞ ചെലവില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പാഴ്സല്‍ അയക്കൂ. ആ ദൗത്യം ഏറ്റെടുക്കാന്‍ ഇന്ത്യ പാഴ്സല്‍ എക്സ്പ്രസ് തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം എമിരേറ്റ്സ് പോസ്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ദാബൂസും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജോര്‍ജ്ജ് ജോസഫും ചേര്‍ന്ന് ഇന്ത്യ പാഴ്സല്‍ എക്സ്പ്രസ് ഉദ്ഘാടനം ചെയ്തു.
ഇനി ജീവന്‍ രക്ഷാ ഔഷധങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഷൂസ്, സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കയക്കാം.
മരുന്നുകള്‍, ജീവന്‍രക്ഷാ ഔഷധങ്ങള്‍ എന്നിവയുള്‍പ്പെടുന്ന പാഴ്സലുകള്‍ക്ക് കസ്റംസ് നികുതിയില്ല. 5,000 രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങള്‍ക്കു നികുതിയില്ല. പക്ഷേ, 5,000 രൂപയ്ക്കു മുകളില്‍ വിലയുള്ള സമ്മാനങ്ങള്‍ക്ക് 35 ശതമാനം നികുതി നല്കണം. പാഴ്സലിന്റെ പരമാവധി ഭാരം 35 കിലോയാകാം. കുറഞ്ഞ ഭാരപരിധി രണ്ട് കിലോഗ്രാം.
35 കിലോഗ്രാം പാഴ്സലയക്കാന്‍ ചെലവ് 2,000 രൂപ. രണ്ട് കിലോ പാഴ്സല്‍ അയക്കാന്‍ 550 രൂപ.












Click it and Unblock the Notifications