യുഎഇയില്‍ തൊഴില്‍: ഹൈസ്കൂള്‍ വിദ്യാഭ്യാസം വേണം
ദുബായ്: യുഎഇയില്‍ തൊഴില്‍ ലഭിക്കാന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ കാബിനറ്റ് നേരത്തെ തീരുമാനമെടുത്തിരുന്നു.
ഈ തീരുമാനം ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ വിസക്കാര്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കും. നിലവില്‍ യുഎഇയില്‍ ജോലിചെയ്യുന്നവരില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസമില്ലാത്തവരെ മൂന്നുവര്‍ഷത്തിനുള്ളില്‍ പടിപടിയായി ഒഴിവാക്കുകയും ചെയ്യും.
ആഭ്യന്തരമന്ത്രാലയം, സ്വകാര്യകമ്പനികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ചില തൊഴിലാളികള്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനശിക്ഷ നല്കുമെന്ന് തൊഴില്‍മന്ത്രി മത്വാര്‍ ഹുമൈദ് അല്‍ തായര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ അതതു രാജ്യങ്ങളിലെ അധികൃതരും യുഎഇ കോണ്‍സുലേറ്റുകളും അറ്റസ്റുചെയ്താലേ അംഗീകരിക്കൂ. യുഎഇ വിദേശമന്ത്രാലയവും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റുചെയ്യണം.












Click it and Unblock the Notifications