യേശുദാസും ചിത്രയും പാടുന്നു
ദുബായ്: യേശുദാസും ചിത്രയും ദുബായില്‍ പാടുന്നു. ഫിബ്രവരി 14ന് ഷാര്‍ജ എക്സ്പോ സെന്ററിലും ഫിബ്രവരി 15ന് ദുബായിലെ നാദ് അല്‍ ഷെബ ക്ലബിലുമാണ് സംഗീതപരിപാടികള്‍.
വിജയ് യേശുദാസും പരിപാടിയില്‍ പങ്കെടുക്കും. മലയാളം, ഹിന്ദി സിനിമാഗാനങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുക. 500 ദിര്‍ഹം, 250 ദിര്‍ഹം, 100 ദിര്‍ഹം, 50 ദിര്‍ഹം, 25 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
ദുബായിലെയും ഷാര്‍ജയിലെയും ആലുക്കാസ് ജ്വല്ലറിയുടെ ശാഖകള്‍, ലുലു സെന്റര്‍, ലുലു സൂപ്പര്‍ മാര്‍ക്കറ്റ്, ദുബായിലെ ഹൈപ്പര്‍ മാര്‍ക്കറ്റ്, ദുബായിലെ റോസ് സ്റുഡിയോ ആന്റ് സ്റോഴ്സ്, മോഹന്‍ലാലിന്റെ റസ്റോറന്റായ ടേസ്റ് ബഡ്സ്, ആക്സിസ് ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ലഭിക്കും.












Click it and Unblock the Notifications