മലയാളിയെ കൊന്നത് പണം തട്ടാന്‍
ദുബായ്: അബുദാബിയിലെ ബനിയാസില്‍ ഒരു പലചരക്ക് കടയില്‍ വില്പനക്കാരനായ മലപ്പുറം കരിപ്പോള്‍ സ്വദേശി പരിഞ്ചേരി അലിയുടെ കൊലപാതകം പണത്തിനു വേണ്ടിയാണെന്ന് തെളിഞ്ഞു. അലിയുടെ കയ്യില്‍ നിന്നും 81,000 ദിര്‍ഹം തട്ടിയെടുക്കാനായിരുന്നു കൊല നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴിനല്കി.
കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. അലിയുടെ സുഹൃത്തുകൂടിയായ കൊലയാളിയെ 10 മണിക്കൂറിനുള്ളില്‍ ദുബായ് പൊലീസിന്റെ സഹായത്തോടെ അബുദാബി പൊലീസാണ് പിടികൂടിയത്. പ്രതി കാസര്‍കോട്ടുകാരന്‍ മലയാളിയാണ്.
അലി ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് ടെലിഫോണ്‍ കാര്‍ഡുകള്‍ വാങ്ങാന്‍ 81,000 ദിര്‍ഹവുമായി സലാത്തിലേക്ക് പുറപ്പെട്ട അലിയുടെ ജഡം പിന്നീട് റോഡില്‍ കണ്ടെത്തുകയായിരുന്നു. അലിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷമാണ് കൊല നടത്തിയതെന്നും പ്രതി സമ്മതിച്ചു. പിന്നീട് ദുബായ്- ബനിയാസ് റോഡില്‍ ജഡം ഉപേക്ഷിച്ചു.
അലിയുടെ കൈവശമുണ്ടായിരുന്ന രണ്ടായിരത്തോളം ടെലിഫോണ്‍ കാര്‍ഡുകള്‍ പ്രതി പല കടകളിലും വില്പന നടത്തിയതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications