Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് പ്രവാസി ഇന്‍ഷ്വറന്‍സ് പദ്ധതി

മലപ്പുറം: മടങ്ങിവന്ന പ്രവാസികള്‍ക്കു കൂടി ചേരാവുന്ന പ്രത്യേക പ്രവാസിമലയാളി ഇന്‍ഷ്വറന്‍സ് പരിരക്ഷാപദ്ധതിയുമായി ന്യൂഇന്ത്യ അഷ്വറന്‍സ് കമ്പനി. കമ്പനിയുടെ ഡിവിഷണല്‍ മാനേജര്‍ കെ.വി. ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മലപ്പുറം ജില്ലാ പ്രവാസി സംഘവുമായി ചേര്‍ന്ന് ഈ പുതിയ ഇന്‍ഷ്വറന്‍സ് പരിരക്ഷാപദ്ധതി മലപ്പുറത്ത് നടപ്പിലാക്കിത്തുടങ്ങി. ഏതെങ്കിലും വിദേശരാജ്യത്ത് എപ്പോഴെങ്കിലും ജോലിയുണ്ടായിരുന്നവര്‍ക്കും ചേരാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതിയില്‍ ചേരുന്നയാള്‍ പാസ്പോര്‍ട്ട് നമ്പറും ജോലി ചെയ്ത രാജ്യവും കാണിച്ചാല്‍ മതി.

പദ്ധതിയില്‍ ചേരാന്‍ ഒരു വ്യക്തിയുടെ പ്രീമിയം 990രൂപയാണ്. അഞ്ചുവര്‍ഷത്തേക്ക് പ്രീമിയം അടയ്ക്കണം. പദ്ധതിയില്‍ ചേര്‍ന്ന വ്യക്തിക്ക് അപകടം മൂലം ജീവഹാനിയോ അംഗവൈകല്യമോ ഉണ്ടായാല്‍ അഞ്ചുലക്ഷം വരെ പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ടരലക്ഷവും അപകടം മൂലം കുടുംബനാഥന്‍ മരിച്ചാല്‍ വിദ്യാഭ്യാസം തുടരാന്‍ രണ്ടുകുട്ടികള്‍ക്ക് 50,000 രൂപ വരെ ലഭിക്കും. മരിച്ച വ്യക്തികളുടെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹത്തിന് 50,000 രൂപ വീതം നല്കും. വിദേശത്ത് നിന്നും തിരിച്ചുവന്ന വ്യക്തിയുടെ ജീവിതപങ്കാളി, കുട്ടികള്‍ ഇവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഭാര്യയ്ക്ക് 650 രൂപയും കുട്ടികള്‍ക്ക് 500 രൂപയുടെ പ്രീമിയം അടച്ചാല്‍ മതി.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി 1,00,000 രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. മാടവന രഘുനാഥ്(ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി), ചീഫ് എക്സിക്യൂട്ടീവ് കുരുണിയന്‍ നജീബ്, കെ. കുഞ്ഞീതു ഹാജി, സി.കെ. അബ്ദുള്‍ അസീസ്, മൊയ്തീന്‍ കുട്ടി ഹാജി, കെ.എം. മുഹമ്മദാലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+