മറുനാട്ടില്‍ ഒരു കേരളോത്സവം
മസ്കറ്റ്: മറുനാട്ടിലെത്തിയിട്ടും മലയാളത്തെ മറക്കാത്ത ഈ മലയാളിസമൂഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒമാനിലെ മസ്കറ്റില്‍ മൂന്നുദിവസം മറ്റൊരു കേരളം തന്നെയാണ് ഇവര്‍ സൃഷ്ടിച്ചത്.
മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ കേരളവിഭാഗം മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ കേരളോത്സവം കലയും സാഹിത്യവും കൈമോശം വരാത്ത ഒരു പിടി മറുനാടന്‍ മലയാളികലാകാരന്മാരെ കണ്ടെത്താനുള്ള വേദിയുമായി. ജനവരി 24, 25, 26 തീയതികളില്‍ മസ്കറ്റ് സ്കൂള്‍ അങ്കണത്തിലാണ് ഈ കലാമത്സരം അരങ്ങേറിയത്.
ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് കേരളോത്സവത്തില്‍ പങ്കെടുത്തത്. ഇതില്‍ കുട്ടികളും സ്ത്രീകളും യുവാക്കളും എല്ലാം ഉള്‍പ്പെടുന്നു. കേരളത്തിലെ ഒരു സ്കൂള്‍ യുവജനോത്സവത്തിന്റെയോ, കോളേജ്യുവജനോത്സവത്തിന്റെയോ അന്തരീക്ഷമായിരുന്നു ഈ മൂന്നുദിവസവും. ഒമാനിലെ മലയാളിപ്രവാസികളുടെ ചരിത്രത്തില്‍ തന്നെ ഇത്രയും വിപുലമായ ഒരു കലോത്സവം നടക്കുന്നത് ഇതാദ്യമെന്ന് പഴയ തലമുറക്കാര്‍ പറയുന്നു.
മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ മുറ്റത്ത് ഒരുക്കിയ മൂന്നു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. മലയാളത്തിലെ കവിത്രയങ്ങളുടെ പേരാണ് വേദികള്‍ക്ക് നല്‍കിയത്- ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍. നൃത്ത-സംഗീതമത്സരങ്ങള്‍ ആശാന്, വള്ളത്തോള്‍ വേദികളില്‍ നടന്നു. ഉള്ളൂര്‍ വേദിയില്‍ പ്രധാനം സാഹിത്യമത്സരങ്ങളായിരുന്നു.
നൃത്ത-സംഗീത ഇനങ്ങളില്‍ മത്സരിക്കാനായിരുന്നു കൂടുതല്‍ പേര്. ഭരതനാട്യത്തില്‍ മത്സരാര്‍ത്ഥികള്‍ പ്രതീക്ഷിച്ചതിലും കവിഞ്ഞുപോയതിനാല് അവരെ ജൂനിയര്‍, സീനിയര്‍ എന്നീ രണ്ടു ഗ്രൂപ്പുകളിലാക്കി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തി.
മലയാളസാഹിത്യമത്സരത്തില് പഴയതലമുറക്കാരായിരുന്നു മാറ്റുരയ്ക്കാനുണ്ടായത്. ഈ ഇനത്തില്‍ പുതിയ കുട്ടികള്‍ ആരും മത്സരിക്കാനെത്തിയില്ല. പുതിയ തലമുറയുടെ ഈ രംഗത്തുള്ള അസാന്നിധ്യം ആപല്‍ക്കരമായ സൂചനയായിത്തോന്നുന്നു. ടിവിയിലേക്കും ഇന്റര്‍നെറ്റിലേക്കും ചേക്കേറുന്ന തലമുറ മലയാള സാഹിത്യത്തില്‍ നിന്നും അകലുകയാണെന്നത് വാസ്തവം.
എന്നാല്‍ സാഹിത്യത്തിലെ കുറവ് കുട്ടികള്‍ ചിത്രകലയില്‍ പരിഹരിച്ചു. പെന്‍സില്‍ ഡ്രോയിംഗിലും 110 പേരാണ് ചിത്രകലാമത്സരത്തില്‍ പങ്കെടുത്തത്. എന്തായാലും സാഹിത്യത്തില്‍ നിന്ന് ദൃശ്യകലയിലേക്ക് നീങ്ങുകയാണ് പുതിയ തലമുറയെന്നു തോന്നുന്നു. നാടകഗാനങ്ങളും നാടന്‍ പാട്ടും പ്രത്യേക ഇനമായിരുന്നു. ഈ മത്സരത്തിലാണ് കേരളീയമായ ഈണങ്ങളും ഭാവനകളും സമൃദ്ധിയായി മുഴങ്ങിക്കേട്ടത്.
കലയോടൊപ്പം, അല്ബുസ്താന് മൈതാനത്ത് അരങ്ങേറിയ കായികമത്സരങ്ങളും മത്സരാര്‍ത്ഥികളുടെ സമൃദ്ധികൊണ്ട് ശ്രദ്ധേയമായി. കേരളോത്സവത്തിന് മലയാളിപ്രവാസികള്‍ നല്കിയ അഭൂതപൂര്‍വമായ സ്വീകരണം ഇതിന്റെ സംഘാടകരെ അത്ഭുതപ്പെടുത്തി. അതുകൊണ്ട് ഈ ഉത്സവം എല്ലാവര്‍ഷവും നടത്തണമെന്നാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications