യുഎഇ നിയന്ത്രണം നീക്കണം: ഹസ്സന്‍
തിരുവനന്തപുരം: മെട്രിക്കുലേഷനില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മന്ത്രി എം.എം. ഹസ്സന്‍. ഇക്കാര്യത്തില്‍ ഇന്ത്യ കാര്യമായ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഹസ്സന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗിന് കത്തയച്ചിട്ടുണ്ട്.
മെട്രിക്കുലേഷനില്ലാത്ത വിദേശതൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ പെര്‍മിറ്റ് നല്കേണ്ടെന്ന തീരുമാനം യുഎഇ തൊഴില്‍വകുപ്പ് നടപ്പാക്കാന്‍ പോകുകയാണ്. ഇത് കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് വന്‍ ആഘാതമായിരിക്കുമെന്ന് ഹസ്സന്‍ പറഞ്ഞു.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 16 ലക്ഷം മലയാളികളില്‍ നല്ലൊരു വിഭാഗം എസ്എസ്എല്‍സി പാസാകാത്തവരാണ്. ഈ തീരുമാനം യുഎഇ നടപ്പാക്കിയാല്‍ കേരളത്തിലേക്ക് കൂടുതല്‍ പേര്‍ മടങ്ങേണ്ടിവരും. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കാനാവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ക്കും ഹസ്സന്‍ കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications