യുഎസില്‍ മൂന്ന് മലയാളിസ്ത്രീകള്‍ മരിച്ചു
ന്യൂയോര്‍ക്ക്: യുഎസിലെ കണക്ടിക്കട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി സ്ത്രീകള്‍ കൊല്ലപ്പെട്ടു. കണക്ടിക്കട്ടിലെ ഹാര്‍ഡ് ഫോഡിലായിരുന്നു അപകടം.
ഓതറ കോടത്ത് പറമ്പില്‍ എബ്രഹാം മാത്യുവിന്റെ ഭാര്യ ലിസിയമ്മ(52), തിരുവനന്‍വണ്ടൂര്‍ ജോസിന്റെ ഭാര്യ മറിയാമ്മ(39), റാന്നി ഐക്കാട്ടുമണ്ണില്‍ തമ്പിയുടെ ഭാര്യ അമ്മാള്‍(40) എന്നിവരാണ് മരിച്ചത്. ഡെല്‍റ്റാ മെയില്‍ സര്‍വീസിലെ ജോലിക്കാരാണ് മൂന്നുപേരും. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിറകില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്.
ലിസിയമ്മയുടെ ജഡം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ യുഎസ് എംബസിയുമായി ബന്ധപ്പെട്ടുവരുന്നു. മറ്റു രണ്ടുപേരുടെയും ജഡം യുഎസില്‍ സംസ്കരിക്കും.
കോട്ടയത്ത് ഈരതുരുത്തിത്തറ ടി.സി. എബ്രഹാമിന്റെ മകളാണ് ലിസിയമ്മ. തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളായ ടിനി, ടിജി, ടിറ്റി എന്നിവര്‍ മക്കളാണ്. കുറിച്ചി കുന്നേല്‍ കുടുംബാംഗമാണ് മറിയാമ്മ എന്ന ബൈജു. ഇവരുടെ മൂത്തമകള്‍ റിഞ്ചു ചെന്നൈയില്‍ ബിഎസ്സി വിദ്യാര്‍ത്ഥിയാണ്. ഇളയമകള്‍ ചിഞ്ചു അമേരിക്കയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി.
റാന്നി അങ്ങാടി ഐക്കാട്ടുമണ്ണില്‍ കുടുംബാംഗമാണ് അമ്മാള്‍. രണ്ടു മക്കള്‍. ഇതില്‍ അഞ്ചു ബാംഗ്ലൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥി. വിഞ്ചു യുഎസില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി.












Click it and Unblock the Notifications