വിദേശമലയാളികള്‍ക്ക് ചെറിയ തലോടല്‍
ദില്ലി: നാട്ടിലെ വരുമാനം വിദേശത്തേക്കുകൊണ്ടുപോകാന്‍ ഇനി മുതല്‍ വിദേശമലയാളികള്‍ക്ക് കഴിയും. ഫിബ്രവരി 28 വ്യാഴാഴ്ച കേന്ദ്രധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
വിദേശമലയാളി വിദേശത്തു നേടുന്ന പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി മുതല്‍ നാട്ടിലെ ഭൂമിയില്‍ നിന്നും കൃഷിയില്‍ നിന്നോ ഉള്ള ആദായം, കെട്ടിടങ്ങളില്‍ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപത്തിന്റെ പലിശ എന്നിവ വിദേശങ്ങളിലേക്ക് കൊണ്ടുപോകാം. വിദേശമലയാളികളുടെ മക്കള്‍ക്ക് വിദേശത്തു പഠിക്കാനും നാട്ടില്‍ നിന്നുള്ള പണം ഉപയോഗിക്കാം.
വിദേശികള്‍ നാട്ടില്‍ പണം മുടക്കുന്നതിന് ഇത് ഇടയാക്കുമെന്ന് കരുതുന്നു. പക്ഷെ ഗള്‍ഫ് മലയാളികള്‍ക്ക് വിദേശപൗരത്വം ഇല്ലാത്തതിനാള്‍ അവര്‍ ഇങ്ങിനെ നാട്ടിലെ പണം ഗള്‍ഫിലേക്കു കൊണ്ടുപോകാന്‍ സാധ്യത കുറവാണ്. അവര്‍ക്കും വേണമെങ്കില്‍ പണം വിദേശത്തേയ്ക് കൊണ്ടുപോകുന്നതില്‍ തടസമില്ല. മലയാളികളായ നിക്ഷേപകര്‍ക്ക് ഇവിടുന്ന് പണം കൊണ്ടുപോയി വിദേശത്ത് നിക്ഷേപിയ്കാനും ഇത് അവസരം ഒരുക്കിയേയ്ക്കും. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും പൗരത്വം നേടിയ മലയാളികള്‍ നാട്ടില്‍ നിന്നുള്ള വരുമാനം വിദേശത്തേക്കുകൊണ്ടുപോകാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ നാട്ടില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ കേരളത്തില്‍ മുതല്‍ മുടക്കാനുള്ള സാധ്യതയും കൂടുതലാണ്.
വിദേശങ്ങളില്‍ നിന്നും വീടൊഴിഞ്ഞ് നാട്ടിലേക്ക് വരുന്നവര്‍ക്ക് ഒട്ടേറെ സാധനങ്ങള്‍ കസ്റംസ് നികുതിയില്ലാതെ കൊണ്ടുവരാം. ലാപ്ടോപ് കംപ്യൂട്ടര്‍, ഡിജിറ്റല്‍ ക്യാമറ, ഫോട്ടോ കോപ്പിയര്‍, വീഡിയോ കോംപാക്ട് ഡിസ്ക്സ് എന്നിവയാണ് കസ്റംസ് നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുക.












Click it and Unblock the Notifications