ലണ്ടനില്‍ കേരളവിനോദ സഞ്ചാരമേള
തിരുവനന്തപുരം: കേരള ട്രാവല്‍സ് ഇന്റര്‍സെര്‍വും കേരളഗ്രൂപ്പ് ഓഫ് ഹോട്ടല്‍സും സംഘടിപ്പിക്കുന്ന വിനോദസഞ്ചാരമേളകളേഴ്സ് ഓഫ് കേരള ലണ്ടനില്‍ നടക്കും. മാര്‍ച്ച് 9,10 തീയതികളില്‍ ലണ്ടനിലെ നെഹ്രുസെന്ററില്‍ ആണ് മേള നടക്കുകയെന്ന് കേരള ട്രാവല്‍സ് ഇന്റര്‍സെര്‍വ് എംഡി കെ.സി. ചന്ദ്രഹാസന്‍ അറിയിച്ചു.
ഒമ്പതിന് രാവിലെ 10ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലുളള നെഹ്രു സെന്ററില്‍ ഫൊട്ടോഗ്രാഫര്‍ രവിശങ്കറിന്റെ കളേഴ്സ് ഓഫ് കേരള ഫൊട്ടോ പ്രദര്‍ശനത്തോടെ ചടങ്ങുകള്‍ക്ക് തിരശീല ഉയരും. ചടങ്ങില്‍ പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി അധ്യക്ഷത വഹിക്കും.
സംസ്ഥാന ടൂറിസം ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ കിന്‍ ലിവിംഗ്സ്റണ്‍ മുഖ്യാതിഥിയായിരിക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റിലെ ജോയിന്റ് മിനിസ്റര്‍ പി.സി. ഹാല്‍ഡര്‍ മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് മൂന്നു രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ ടൂറിസം അഡ്വൈസറായ ഗുഡ്മാന്റെ നേതൃത്വത്തില്‍ 50ഓളം പത്രപ്രതിനിധകള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ കേരളത്തെക്കുറിച്ചുള്ള സമഗ്രമായ അവതരണം ഉണ്ടാകും. കേരളീയകലകള്‍, സാംസ്കാരികപ്രദര്‍ശനങ്ങള്‍, കഥകളി, മോഹിനിയാട്ടം തുടങ്ങി കലാരൂപങ്ങള്‍ അവതരിപ്പിക്കും. കേരളീയ സദ്യയും മേളയുടെ പ്രത്യേകതയാണ്.












Click it and Unblock the Notifications