Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമിഗ്രേഷനില്ലാതെ ഗള്‍ഫിലേക്കയച്ചെന്ന്

നെടുമ്പാശേരി: ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാത്ത പാസ്പോര്‍ട്ടുമായെത്തിയ യുവതിയെ ഉന്നതോദ്യോഗസ്ഥന്‍ വിദേശത്തേക്ക് കടത്തിവിട്ടതായി ആരോപണം. ഇതേക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി.

കഴിഞ്ഞ ശനിയാഴ്ച വിസിറ്റിങ് വിസയില്‍ ദുബായ് ഷോപ്പിംഗ് ഫെസ്റിവലില്‍ പങ്കെടുക്കാന്‍ കുടുംബസമേതമെത്തിയ സംഘത്തിലെ യുവതിയുടെ കാര്യത്തിലാണ് തര്‍ക്കമുണ്ടായത്. യുവതിയുടെ പാസ്പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല എന്ന സീല്‍ പതിച്ചിട്ടുണ്ടായിരുന്നില്ല. പോകുന്നതിന് മുന്‍പ് ഇവര്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങുകയും ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ എസ്ഐയും സിഐയും തടഞ്ഞു.

എന്നാല്‍ ഉന്നതോദ്യോഗസ്ഥന്‍ യുവതിയെ കടത്തിവിടണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. എയര്‍ഇന്ത്യയുടെ എഐ 931 വിമാനത്തിലാണ് യുവതി യാത്രചെയ്തത്.

ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+